Foodie Blogroll

Monday, March 25, 2013

HUMMUS



HUMMUS

Ingredients
  • 3\4 cup Chickpea\White chana
  • 1\4 cup Sesame seeds OR substitute with 3 tbsp White tahini
  • 2 - 3cloves Garlic
  •  2 -3 tbsp Lemon juice
  • Salt
  • Olive oil - as required
  • 1\4 tsp Paprika powder (optional)
Cooking Directions
  1. Soak chickpea in water for over night
  2. Pressure cook chickpea with 2 cup water & enough salt for 5-6 whistle.
  3. Preheat oven to 180 degree C.Spread sesame seeds on a baking tray lined with parchment-paper and bake for 6 minutes. Mix and respread sesame seeds, and return to oven for 6 to 8 minutes more, or until sesame seeds are fragrant and golden brown. Immediately transfer toasted seeds to a separate bowl to prevent over cooking.
  4. Add sesame seeds to the grounding jar of a food processor and grind for 1 minute, just to crush the seeds. Then drizzle in olive oil, and continue to grind for 1 or 2 minutes more, or until a smooth paste forms. If mixture is too dry, then add more olive oil, 1\4 teaspoon at a time.
  5. Transfer the sesame paste to a blender, put all other ingredients and blend until smooth.
  6. Add the Chickpea cooked water slowly and as needed to make the hummus the desired consistency.
  7. Transfer to serving bowl, add some more olive oil, garnish with paprika.
  8. Hummus is great as a healthy dip, in place of mayo, dip for fresh veggies, as a salad dressing etc. 
  9. Serve immediately or cover and refrigerate. Hummus can be refrigerated for up to 3 days and can be kept in the freezer for up to one month. Add a little olive oil if it appears to be too dry.
********************************************************************************************************************************

 ഹമ്മുസ്

ചേരുവകള്‍:

വെള്ള കടല - മുക്കാല്‍ കപ്പ്‌ 
വെളുത്ത എള്ളു - കാല്‍ കപ്പ്‌ (അല്ലെങ്കില്‍ 3 tbsp തഹിനി )
വെളുത്തുള്ളി - 2-3 വലിയ അല്ലി
ചെറുനാരങ്ങ നീര് - 2-3 tbsp
ഉപ്പ് 
ഒലിവ് ഓയില്‍ - ആവശ്യത്തിന്
പാപ്രിക പൌഡര്‍ - കാല്‍ ടീസ്പൂണ്‍ (വേണമെങ്കില്‍ )

കടല ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത് വെക്കുക.
പ്രഷര്‍ കുക്കറില്‍, കടല  2 കപ്പ്‌ വെള്ളവും ഉപ്പും ചേര്‍ത്ത് 5-6 വിസില്‍ വരുന്നത് വരെ വേവിക്കുക.
ഓവന്‍ 180ഡിഗ്രിയില്‍ ചൂടാക്കിയിടുക.
ഒരു ബാകിംഗ് ട്രെയില്‍ ബട്ടര്‍ പേപ്പര്‍ വിരിച്ച് എള്ളു നിരത്തുക.
ഓവനില്‍ 6 മിനിറ്റ് ബേക്ക് ചെയ്ത് പുറത്തെടുക്കുക. ഒന്ന്‍ കൂടി നന്നായി ഇളക്കി 6 മിനിറ്റ് വീണ്ടും ബേക് ചെയ്യുക. കരിഞ്ഞു പോകരുത്. ഗോള്ടെന്‍ ബ്രൌണ്‍ നിറമായാല്‍ ഉടനെ വേറൊരു ബൌളിലേക്ക് മാറ്റുക.
മിക്സിയുടെ ചെറിയ ജാറില്‍ വറുത്ത എള്ളു എടുത്ത് ഒന്ന് പൊടിക്കുക. കുറച്ച് ഒലിവ് ഓയില്‍ ചേര്‍ത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക.
ഇത് മിക്സിയുടെ ബ്ലെന്ടെറിലേക്ക് മാറ്റുക. വേവിച്ച കടലയും ബാകിയുള്ള ചേരുവകളും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. കടല വേവിച്ച വെള്ളം അല്പാല്പമായി ചേര്‍ത്ത് നല്ല പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.
വിളമ്പുന്ന ഒരു പാത്രത്തിലേക്ക് മാറ്റി മുകളില്‍ കുറച്ച് ഒലിവ് ഓയില്‍ ഒഴിക്കുക. ഒരു നുള്ള് പാപ്രിക  പൌഡര്‍ മുകളില്‍ തൂവുക.
ഹമ്മുസ് നല്ലൊരു ഹെല്‍ത്ത്‌ ഡിപ്പ് ആണ്. ബ്രെഡില്‍ പുരട്ടാനും മയോനൈസിന് പകരവും ഉപയോകിക്കാം.
നന്നായി കവര്‍ ചെയ്ത് വെച്ചാല്‍ 3 ദിവസം വരെ ഫ്രിട്ജിലും ഒരു മാസം വരെ ഫ്രീസറിലും കേടു കൂടാതിരിക്കും.

No comments:

Post a Comment