Foodie Blogroll

Sunday, March 24, 2013

FULL CHICKEN MASALA ROAST



FULL CHICKEN MASALA ROAST

Ingredients
  • 1 1\2 kg Whole chicken
  • 2 tsp Chilli powder
  • 4 tsp Coriander powder
  • 1\2 tsp Turmeric powder
  • 1\2 tsp Pepper powder
  • 1\2 tsp Fennel seeds powder
  • 200g (2 medium size) Onion
  • 1 cup Shallots, sliced into rounds.
  • 1\4 cup Ginger, finely chopped
  • 1\4 cup Garlic, finely chopped
  • 5 Green chilli, finely chopped
  • 3 Tomato, small, finely chopped
  • 1 1\2 tsp Garam masala powder
  • 1\2 cup Thick coconut milk
  • 50g Broken cashews
  • 25g Raisins
  • Curry leaves
  • 1\4 cup Coriander leaves
  • Oil, as required
Cooking Directions
  1. Clean and wash chicken under running water, pat dry.
  2. Make a paste with the turmeric powder, pepper powder, salt, chili powder, coriander powder and fennel seeds powder, along with little water.
  3. Draw slits on the meaty part of the chicken. Rub chicken inside out with the half of the masala paste, marinate for an hour.
  4. Heat 1\2 cup oil in a thick bottomed pan, add onion. Fry till golden brown. Drain the oil & keep aside.
  5. Heat up the remaining oil, add shallots, green chilli, ginger and garlic and saute well.
  6. To this add remaining masala paste and garam masala powder and stir fry on low flame till nice aroma comes out.
  7. Now add tomatoes, saute till it becomes soft.
  8. Add broken cashews, raisins, curry leaves and half of chopped coriander leaves. Saute till oil separates.
  9. Add marinated chicken, stir for few minutes.
  10. Add hot water and let boil, cover and cook.
  11. When the chicken is almost done(75%), add coconut milk.
  12. Keep turning the chicken so that all sides cook evenly, in between pour the gravy over the chicken and cook on low flame.
  13. When the chicken is done and gravy thickens, add fried onions and chopped coriander leaves, mix well and remove from flame.
  14. Carefully lift the chicken and place on serving dish, pour the gravy over the chicken,
  15. Garnish with sliced vegetables and boiled egg. 
******************************************************************************************************************************

ഫുള്‍ കോഴി മസാല റോസ്റ്റ് 

 ചേരുവകള്‍:

1. കോഴി ഇടത്തരം ഒന്നര കിലോ
2. മുളകുപൊടി രണ്ട് ടീസ്പൂണ്‍
3. മല്ലിപൊടി നാല് ടീസ്പൂണ്‍
4. മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
5. കുരുമുളകുപൊടി അര ടീസ്പൂണ്‍
6. പെരുഞ്ചീരകപൊടി അര ടീസ്പൂണ്‍
7. സവാള കനം കുറച്ച് അരിഞ്ഞത് 200ഗ്രാം.
8. ചെറിയ ഉള്ളി വട്ടത്തില്‍ അരിഞ്ഞത് ഒരു കപ്പ്
9. വെളുത്തുള്ളി ചെറുതായി അരിഞ്ഞത് കാല്‍ കപ്പ്
10. ഇഞ്ചി ചെറുതായി അരിഞ്ഞത് കാല്‍ കപ്പ്
11. പച്ചമുളക ് ചെറുതായി അരിഞ്ഞത് അഞ്ചെണ്ണം
12. തക്കാളി ചെറുതായി അരിഞ്ഞത് മൂന്ന് ചെറുത്
13. ഗരംമസാലപൊടി ഒന്നര ടീസ്പൂണ്‍
14. കട്ടി തേങ്ങാപാല്‍ അര കപ്പ്
15. അണ്ടിപരിപ്പ് നുറുക്കിയത് 50 ഗ്രാം
16. കിസ്മിസ് 25 ഗ്രാം.
17. കറിവേപ്പില രണ്ട് തണ്ട്
18. മല്ലിയില അരിഞ്ഞത് കാല്‍ കപ്പ്
19. ചൂടുവെള്ളം ഒരു കപ്പ്
20. എണ്ണ ആവശ്യത്തിന്



  1. രണ്ട് മുതല്‍ ആറ് വരെ കൊടുത്തവ ഉപ്പും ചേര്‍ത്ത് ഒരല്‍പം വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തില്‍ കുഴയ്ക്കുക. മസാലയുടെ പകുതി ഭാഗം എടു ത്ത് വരിഞ്ഞ് വെച്ചിരിക്കുന്ന കോഴിയില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ മാറ്റി വെക്കുക. 
  2. ചുവടു കട്ടിയുള്ള പാത്രത്തില്‍ അര കപ്പ് എണ്ണ ചൂടാക്കി നീളത്തില്‍ അരിഞ്ഞ് വെച്ചിരിക്കുന്ന സവാള ഇട്ടു വറുത്ത് കോരുക. 
  3. ബാക്കി എണ്ണയില്‍ അരിഞ്ഞുവെച്ചിരിക്കുന്ന ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട് വഴറ്റുക. 
  4. ഇതിലേക്ക് ഗരംമസാലപൊടിയും കുഴച്ചുവെച്ചിരിക്കുന്ന ബാക്കി മസാലയും (ചിക്കനില്‍ പുരട്ടിയതിന്റെ ബാക്കി) ചേര്‍ത്ത് വഴറ്റുക. 
  5. മസാല മൂത്ത മണം വരുമ്പോള്‍ തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. 
  6. ഇതിലേക്ക് അണ്ടിപരിപ്പ്, കിസ്മിസ്, കുറച്ച് മല്ലിയില, കറിവേപ്പില, ഉപ്പ് എന്നിവ ഇട്ട് വഴറ്റി എണ്ണ തെളിയുമ്പോള്‍ മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കനും ചേര്‍ത്ത് വീണ്ടും ഒന്ന് വഴറ്റി ഒരു കപ്പ് ചൂടുവെള്ളവും ഒഴിച്ച് പാത്രം അടച്ച് വേവിക്കുക. 
  7. കോഴി ഏകദേശം മുക്കാല്‍ വേവാകുമ്പോള്‍ തേങ്ങാപാലും ചേര്‍ത്ത് ഇടക്കിടയ്ക്ക് തിരിച്ചും മറിച്ചും ഇട്ട് ചാറ് കോരി മുകളില്‍ ഒഴിച്ചും ചെറുതീയില്‍ വേവിക്കുക.
  8. കോഴി പാകത്തിന് വെന്ത് ചാറ് കുറുകിയാല്‍ വറുത്ത് വെച്ചിരിക്കുന്ന സവാളയും ബാക്കി മല്ലിയിലയും ചേര്‍ത്ത് വഴറ്റി അടുപ്പില്‍നിന്നും മാറ്റുക.
  9.  ഒരു പരന്ന പാത്രത്തില്‍ കോഴിയെ വെക്കുക. അതിന്റെ മുകളിലായി കുറുകിയ ചാറ് ഒഴിക്കുക. ചുറ്റും പച്ചക്കറികള്‍ അരിഞ്ഞതും മുട്ട  പുഴുങ്ങിയതും കൊണ്ട് അലങ്കരിച്ച് വിളമ്പുക.

2 comments: