PRAWNS IN COCONUT MILK GRAVY
Ingredients
- 500g Prawns
- 1 tbsp Chilli powder
- 2 tbsp Coriander powder
- 1\2 tsp Turmeric powder
- Salt
- 2 tbsp Coconut oil
- 1 tbsp Ginger garlic paste
- Curry leaves
- 2 Tomato, finely chopped
- 2 cup Thick coconut milk
- Clean and wash prawns thoroughly. Take it's head also.
- To this add chilli powder, coriander powder, turmeric powder, salt and little water. Cook on low flame till done and almost all the liquid is absorbed. Keep aside.
- In a wok on medium flame heat oil.
- Add ginger and garlic paste, stir till it's raw smell goes.
- Add curry leaves and tomato, saute till it becomes soft and mushy.
- Pour coconut milk. Let it boil.
- Cook on medium flame, until the gravy is thickened.(depending on how thick you want your gravy).
- Now add the cooked prawns along with it's gravy.
- Mix well and cook for few more minutes. Check salt and add if necessary. Remove from flame.
- Serve hot. Goes well with rice, chappathi, nan etc.
ചെമ്മീന്‍ തേങ്ങാപാല്‍ ഗ്രേവി
ചേരുവകള്‍:
ചെമ്മീന്‍ - 500g
മുളക്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപൊടി - രണ്ടു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ഉപ്പ്
വെളിച്ചെണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില
തക്കാളി - 2 , ചെറുതായി അരിഞ്ഞത്
കട്ടി തേങ്ങാപാല്‍ - 2 കപ്പ്
കഴുകി വൃത്തിയാക്കിയ ചെമ്മീന്‍ (ചെമ്മീന്‍ തലയും എടുക്കുക) , മുളക്പൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഉപ്പ് കുറച്ച വെള്ളം ചേര്‍ത്ത് വേവിച്ച് വറ്റിച്ചെടുക്കുക.
വേറൊരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പച്ച ചുവ മാറുന്നത് വരെ വഴറ്റുക.
ഇതിലേക് കറിവേപ്പിലയും തക്കാളിയും ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ നന്നായി വഴറ്റുക.
തേങ്ങാപാല്‍ ചേര്‍ത്ത് തിളപ്പിക്കുക.
ഇടത്തരം തീയില്‍ വെച്ച് വറ്റിക്കുക.(ചാറു വേണമെങ്കില്‍ അധികം വറ്റിക്കേണ്ട )
കുറുകി വരുമ്പോള്‍ വേവിച്ച് വെച്ചിരിക്കുന്ന ചെമ്മീന്‍ അതിന്റെ ചാറോടു കൂടി ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്നും വാങ്ങുക.
ചൂടോടു കൂടി ചോറ്, ചപ്പാത്തി, നാന്‍ എന്നിവയോടൊപ്പം വിളമ്പാം.
looks creamy...
ReplyDeletewow to ur attempts... i can't think of typing both in eng and mal... thumbs up!!
ReplyDeleteThank u soo much dear :) lots of people wants recipes in mal .. that's ma inspiration :)
ReplyDelete