MUTTON VEG FRY
Ingredients
- 300 g Mutton
- Salt
- 1\2 cup Oil
- 2 cups Onion, chopped
- 1 cup Potato, chopped lengthwise
- 1 cup Carrot, chopped lengthwise
- 1 tbsp Ginger, crushed
- 1 tbsp Garlic, crushed
- 1 Tomato, large
- 1\2 cup Capsicum, chopped lengthwise
- 3 Green chilli
- Curry leaves
- 1\2 tsp Turmeric powder
- 1 tbsp Pepper powder
- 3\4 tsp Garama masala powder
- Pressure cook mutton with little water & salt. Drain, cut in to small pieces & keep it aside. Do not discard drained mutton stock.
- Heat half the oil in a pan & fry the onions, till it turns golden brown(don't make it more dark)
- To this add carrot & potato.Saute for few minutes.
- Pour mutton stock ( only 1\4 cup), cover and cook on low flame.
- During this time, heat remaining oil in another pan, saute ginger & garlic, till it's raw smell disappears.
- To this add tomato, capsicum, green chilly & curry leaves. Mix well.
- Add in the sauteed carrot & potato along with mutton, turmeric powder, pepper powder, garam masala powder and salt.
- Cover & cook in low flame, until veggies are done.
- Open the lid, keep stirring slowly & fry on low flame.
- Mutton veg fry is ready.Same u can prepare with beef.
- മട്ടണ്‍ അല്ലെങ്കില്‍ ബീഫ് - 300g
- ഉപ്പ്
- ഓയില്‍ - അര കപ്പ്
- സവാള, ചെറുതായി അരിഞ്ഞത് - 2 കപ്പ്
- ഉരുളകിഴങ്ങ്, നീളത്തില്‍ അരിഞ്ഞത് - ഒരു കപ്പ്
- കാരറ്റ്, നീളത്തില്‍ അരിഞ്ഞത് - ഒരു കപ്പ്
- ഇഞ്ചി, ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി , ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
- തക്കാളി, അരിഞ്ഞത് - 1 വലുത്
- കാപ്സികം, നീളത്തില്‍ അരിഞ്ഞത് - അര കപ്പ്
- പച്ചമുളക് - 3
- കറിവേപ്പില
- മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
- കുരുമുളക്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
- ഗരം മസാലപൊടി - മുക്കാല്‍ ടീസ്പൂണ്‍
- മട്ടണ്‍, കുറച്ചു വെള്ളവും ഉപ്പും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.മട്ടണ്‍ ചെറിയ കഷ്ണങ്ങളായി മുറിച്ച് മാറ്റി വെക്കുക. മട്ടണ്‍ വേവിച്ച വെള്ളവും കളയാതെ മാറ്റി വെക്കുക.
- ഒരു പാനില്‍ പകുതി ഓയില്‍ ചൂടാക്കി സവാള ഗോള്ടെന്‍ ബ്രൌണ്‍ നിറമാകുന്നത് വരെ വഴറ്റുക.
- ഇതിലേക് ഉരുളകിഴങ്ങും കാരട്ടും ചേര്‍ത്ത് കുറച്ച് സമയം വഴറ്റി മട്ടണ്‍ വേവിച്ച വെള്ളം (1\4 കപ്പ് ) ചേര്‍ത്ത് അടച്ചു വെച്ച് ചെറുതീയില്‍ വേവിക്കുക.
- ഈ സമയം വേറൊരു പാനില്‍ ബാകിയുള്ള ഓയില്‍ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി വഴറ്റുക.
- തക്കാളി, കാപ്സികം, പച്ചമുളക്, കറിവേപ്പില എന്നിവ യഥാക്രമം ചേര്‍ത്ത് വഴറ്റുക.
- ഇത് വഴറ്റിയ ഉരുളകിഴങ്ങ്, കാരറ്റ് ലേക്ക് ചേര്‍ക്കുക. വേവിച്ച മട്ടണ്‍ , മഞ്ഞള്‍പൊടി, കുരുമുളക്പൊടി, ഗരം മസാലപൊടി , ആവശ്യത്തിനു ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
- ചെറുതീയില്‍ വെച്ച് ഇടയ്ക്കിടെ ഇളക്കി മൊരിയിച്ചെടുക്കുക.
No comments:
Post a Comment