VELLA POLA
Ingredients
- 1 cup Par boiled rice
- 3\4 cup White rice \ Raw rice
- 1 tbsp Urad dal
- 3 tsp Sugar
- Yeast - a pinch
- 1\2 cup Coconut water
- Salt
- Soak both rice and urad dal in water for 5 hours.
- Then wash and drain rice and dal. Mix with sugar and coconut water.
- Then grind all these by adding enough water. Batter should be fine and smooth. to idli batter consistency.
- Add yeast and needed salt. Cover with a lid. Keep it aside for fermentation (apprx. 7-8 hours).
- Now, grease any round shape steel vessels and pour this batter to 3/4" inch thickness. (or you can prepare in idli maker)
- Cook in steamer it till it is cooked.
- Serve vella pola with sweet koottu
- 2 cup Fresh coconut milk
- 5-6 Banana small(poovan)
- Sugar-as needed
- Salt-a pinch
- Cardamom powder-a pinch
വെള്ള പോള
ഞങ്ങളുടെ നാട്ടിലെ (മാഹി - തലശ്ശേരി ) റംസാന്‍ സ്പെഷ്യല്‍ ... പണ്ടൊക്കെ നോമ്പ് 30 ദിവസവും ഇതുണ്ടാകും .മണ്‍ കലത്തില് ആണ് മാവ് പൊങ്ങാന്‍ വെക്കുക.തുണി കൊണ്ട് മൂടി കെട്ടി മുകളില്‍ കനമുള്ള പാത്രം വെക്കും.താഴെ കൊടുത്തിരിക്കുന്നത് എന്റെ ഉമ്മാന്റെ റെസിപിയാണ് . തേങ്ങാ വെള്ളം കിട്ടാത്തവര്‍ക്ക് വേറൊരു റെസിപി കൂടി കൂടെ ചേര്‍ക്കുന്നു.
- പുഴുക്കലരി - ഒരു കപ്പ്
- പച്ചരി - മുക്കാല്‍ കപ്പ്
- ഉഴുന്ന് പരിപ്പ് - ഒരു ടേബിള്‍ സ്പൂണ്‍
- പഞ്ചസാര - 3 ടീസ്പൂണ്‍
- യീസ്റ്റ് - ഒരു നുള്ള്
- ഉപ്പ്
- തേങ്ങാ വെള്ളം - ഒരു കപ്പ്
- അരിയും ഉഴുന്നും ഒന്നിച്ചാക്കി 5 മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക.
- ഇത് കഴുകി ഊറ്റിയെടുത്ത് പഞ്ചസാരയും തേങ്ങാ വെള്ളവും ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക.
- യീസ്റ്റും ആവശ്യത്തിനു ഉപ്പും ആവശ്യമെങ്കില്‍ കുറച്ചു വെള്ളവും ചേര്‍ത്ത് ഇഡ്ഡലി മാവിന്റ്റെ അയവില്‍ കലക്കി വെക്കുക.
- ഒരു മൂടി കൊണ്ട് നന്നായി അടച്ച് പൊങ്ങാനായി മാറ്റിവെക്കുക.( 7-8 മണിക്കൂര്‍ ).
- വട്ടത്തില്‍ ഉള്ള ചെറിയ സ്റ്റീല്‍ പാത്രങ്ങളിലോ ഇഡ്ഡലി തട്ടിലോ അല്പം നെയ്യ് തടവി, മുക്കാല്‍ ഇഞ്ച് കനത്തില്‍ മാവ് കോരിയൊഴിച്ച് ആവി വരുന്ന അപ്പചെമ്പില്‍ വെച്ച് വേവിച്ചെടുക്കുക.
- മധുര കൂട്ട് (ചെറുപഴം - തേങ്ങാപാല്‍ )ഒഴിച്ച് കഴിക്കാം.
റെസിപി - 2
- ബസ്മതി അരി - ഒരു കപ്പ്
- ചോറ് - 2 തവി നിറയെ
- പഞ്ചസാര - ഒരു ടീസ്പൂണ്‍
- പപ്പടം - 1 , ചെറുതായി മുറിച്ചത്
- യീസ്റ്റ് - അര ടീസ്പൂണ്‍ ( കുറച്ചു ഇളം ചൂട പാലില്‍ കലക്കി വെക്കുക ).
- ഉപ്പ്
- ബസ്മതി അരി 5 മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക.
- അരി കഴുകി ഊറ്റിയെടുക്കുക .ഇതിലേക്ക് ചോറും പപ്പടവും യീസ്റ്റ് മിശ്രിതവും പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 2-4 മണിക്കൂര്‍ മാറ്റി വെക്കുക.
- ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക. ഇഡ്ഡലി മാവിന്റെ അയവില്‍ കലക്കി വെക്കുക.
- ഒരു മൂടി കൊണ്ട് നന്നായി അടച്ച് ഒരു രാത്രി മുഴുവന്‍ പൊങ്ങാനായി മാറ്റി വെക്കുക.
- നെയ്യ് തടവിയ ചെറിയ സ്റ്റീല്‍ പാത്രത്തില്‍ മുക്കാല്‍ ഇഞ്ച് കനത്തില്‍ ഒഴിച്ച് ആവി വരുന്ന അപ്പ ചെമ്പില്‍ വേവിച്ചെടുക്കുക.
ചെറുപഴം തേങ്ങാ പാല്‍ കൂട്ട്
- കട്ടി തേങ്ങാ പാല്‍ - 2 കപ്പ്
- നന്നായി പഴുത്ത ചെറുപഴം ( മൈസൂര്‍ അല്ലെങ്കില്‍ പൂവന്‍ ) - 6
- പഞ്ചസാര - ആവശ്യത്തിന്
- ഉപ്പ് - ഒരു നുള്ള്
- ഏലക്ക പൊടി - ഒരു നുള്ള്
- പഴം കൈ കൊണ്ട് നന്നായി ഉടച്ചെടുക്കുക
- ഇതിലേക്ക് തേങ്ങാ പാലും ബാകിയുള്ള ചേരുവകളും ചേര്‍ത്ത് യോജിപ്പിച്ച് പോളയോടൊപ്പം കഴിക്കാം .
No comments:
Post a Comment